കോറോം :ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൊണ്ടർനാട് പഞ്ചായത്ത് 13 ആം വാർഡിൽ നിന്ന് മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർഥിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു.
ഓഫീസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ പഞ്ചായത്തിലെ മുതിർന്ന പ്രവർത്തകനായ പി കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി അബു സി കെ, സ്ഥാനാർഥി മുത്തലിബ് പി കെ, അലി എം,പോക്കർ തുടങ്ങിയവർ സംസാരിച്ചു.
