മാനന്തവാടി: പുതുതലമുറയ്ക്ക് നല്‍കുന്ന വിദ്യാഭ്യാസം ഓരോ കാലഘട്ടത്തിലും വ്യക്തിപരവും സാമൂഹികവുമായ വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമാകണമെന്ന് കണ്ണൂര്‍ ഫഌയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ സജ്‌ന കരീം. വയനാട് സ്‌ക്വയറില്‍ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്‌റ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി ധ്വനി 2കെ25 എന്ന പേരില്‍ സംഘടിപ്പിച്ച സംസ്ഥാന വനിതാ പ്രധാനാധ്യാപക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കെപിപിഎച്ച്എ സംസ്ഥാന വനിതാ ഫോറം ചെയര്‍പേഴ്‌സണ്‍ എ.എസ്. സുമകുമാരി അധ്യക്ഷത വഹിച്ചു. കെപിപിഎച്ച്എ സംസ്ഥാന പ്രസിഡന്റ് പി. കൃഷ്ണപ്രസാദ്, ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍, സംസ്ഥാന വനിതാ ഫോറം കണ്‍വീനര്‍ ബിന്ദു കൃഷ്ണന്‍, വൈസ് പ്രസിഡന്റും നിരീക്ഷകയുമായ പി.എസ്. ശിവശ്രീ എന്നിവര്‍ പ്രസംഗിച്ചു.
കേരള അക്കാദമി ഓഫ് എന്‍ജിനിയറിംഗ് പ്രിന്‍സിപ്പല്‍ ഗ്രേസി ജേക്കബ് ‘സ്ത്രീയുടെ ശക്തി മാറ്റത്തിന്റെ കരുത്ത് ‘എന്ന വിഷയത്തിലും ഇന്റര്‍നാഷണല്‍ ലൈഫ് കോച്ച് ജോസ് പള്ളത്ത് ‘പുഞ്ചിരിക്കുന്ന ടീം ലീഡര്‍’ എന്ന വിഷയത്തിലും കെപിപിഎച്ച്എ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനില്‍കുമാര്‍ ‘സംഘടനയോടൊപ്പം’ എന്ന വിഷയത്തിലും ക്ലാസെടുത്തു. ‘ഇത്തിരി നേരം ഒത്തിരി സന്തോഷം’എന്ന പേരില്‍ സുഹൃദ്‌സംഗമവും യാത്രയയപ്പ് സമ്മേളനവും നടത്തി.
