മേപ്പാടി: ‘ലഹരിക്കെതിരെ കായിക ലഹരി’ ലക്ഷ്യമാക്കി സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ആൻറി നാർകോട്ടിക് ക്ലബ്ബിന് കീഴിൽ വിമുക്തി ഫുട്ബോൾ സ്പോർട്സ് ടീം രൂപീകരിച്ച് ജഴ്സികൾ വിതരണം ചെയ്തു. ചടങ്ങിൽ എച്ച്.എം.സാബിറ.കെ.എം അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് പി.അജിത സ്വാഗതം ആശംസിച്ചു. കൽപ്പറ്റ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ ജി.ജിഷ്ണു ഉദ്ഘാടനം നടത്തി, ജേഴ്സികൾ വിതരണം ചെയ്തു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ സന്ദേശം നൽകി. സിവിൽ എക്സൈസ് ഓഫീസർ വി.പി. വജീഷ്,സ്റ്റാഫ് സെക്രട്ടറി ഒ.കെ.ഷാനവാസ്, ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ എ.കെ.ശ്രുതി, ആൻ്റി നാർക്കോട്ടിക് ക്ലബ്ബ് ഇൻ ചാർജ് എൻ.കെ. സുരേഷ് കുമാർ, ടി.എൻ.വിപിൻ ബോസ്,വി.അമൽ ജോസ് മുതലായവർ സംസാരിച്ചു.
ജി.എച്ച്.എസ്.എസ് മേപ്പാടിയിൽ വിമുക്തി ഫുട്ബോൾ ടീം രൂപീകരിച്ച് ജേഴ്സികൾ വിതരണം ചെയ്തു
