മണ്ടാട്: വിദ്യാർത്ഥികളുടെ ഗണിത അഭിരുചി വർദ്ധിപ്പിക്കുവാനായി മാണ്ടാട് ഗവ. എൽ പി സ്കൂളിൽ ഗസ്മ അബാക്കസുമായി കൈകോർത്തുള്ള അബാക്കസ് പരിശീലന പരിപാടിക്ക് ആരംഭം കുറിച്ചു. കേരളത്തിൽ ഉടനീളം അബാക്കസ് പരിശീലനക്കളരികൾ നടത്തുന്ന ISO സർട്ടിഫൈഡ് സ്ഥാപനം ആണ് GAZMHA ABACUS. തുടക്കത്തിൽ 3 മണിക്കൂർ വീതം എല്ലാ ശനിയാഴ്ചയും ആണ് ക്ലാസുകൾ നടത്തപ്പെടുക. ഗണിതം ഇനി കഠിനം അല്ല ലളിതമാകും എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഹെഡ്മാസ്റ്റർ ശ്രീ. മാഴ്സ് അഭിപ്രായപ്പെട്ടു. ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് ശ്രീ. രാജീവൻ അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കോഓർഡിനേറ്റർ നീതു സുരേന്ദ്രൻ, അബാക്കസ് പരിശീലക ഭാഗ്യ, ഗസ്മ കോ ഓർഡിനേറ്റർമാരായ നിഷാന, ഷെറീന എന്നിവരും ചടങ്ങിൽ സംസാരിച്ചു.
