വയനാടിന്റെ അഭിമാന താരം ഷമ്മാസലിയെ അനുമോദിച്ചു.

ഗോവയിൽ വെച്ച് നടന്ന ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരള ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച സോലസ് വയനാടിന്റെ അഭിമാന താരം ഷമ്മാസലിക്ക് അനുമോദനം നൽകി. പ്രതിസന്ധികളെ അതിജീവിച്ചു മികച്ച നേട്ടം കൈവരിച്ച ഷമ്മാസലിയുടെ പ്രകടനം മാതൃകപരമാണെന്ന് അനുമോദനയോഗം അഭിപ്രായപ്പെട്ടു.

 

 

അനുമോദന ചടങ്ങിൽ ഷമ്മാസിന്റെ മാതാവ് സീനത്ത്, സോലസ് വയനാട് കൺവീനർ റെജി കെ കെ, ജോയിന്റ് കൺവീനർമാരായ സിദ്ധീഖ് മുട്ടിൽ, കരീം മുട്ടിൽ, ലൈല സുനീഷ്, സോലസ് വയനാടിന്റെ ആക്റ്റീവ് വോളന്റീയർമാർ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *