കൽപ്പറ്റ: ബഹു.സുപ്രീംകോടതി 2025 സെപ്റ്റംബർ 1 ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്ക് ടെറ്റ് യോഗ്യത നിഷ്കർഷിച്ചിരുന്നു. സർവ്വീസിലുള്ള അധ്യാപകർക്ക് ടെറ്റ് യോഗ്യത നേടാൻ കോടതി രണ്ടു വർഷം അനുവദിച്ചിട്ടും അവരുടെ സ്ഥാനക്കയറ്റം, ഗ്രേഡ്,നിയമനാംഗീകാരം തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ വിദ്യാഭ്യാസ ഓഫീസർമാർ അകാരണമായി തടയുകയാണ്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി കെ പി എസ് ടി എ യുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിവേദനം നൽകി. വയനാട് ജില്ലാകമ്മിറ്റി ഡി ഡി ഇ , ഡി ഇ ഒ എന്നിവർക്ക് നിവേദനം നൽകി. ജില്ലാ പ്രസിഡൻ്റ് ഷാജു ജോൺ, സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് ഗിരീഷ്കുമാർ, സംസ്ഥാന നിർവ്വാഹക സമിതി അംഗം ബിജുമാത്യു, ജില്ലാ സെക്രട്ടറി ടി എം അനൂപ്, ട്രഷറർ സി കെ സേതു, ടി ജെ അരുൺ എന്നിവർ സംബന്ധിച്ചു.
