തിരുവനന്തപുരം ക്രിസ്തുമസ് പുതുവത്സര തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് അധിക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ ക്രിസ്തുമസ് സീസണിൽ യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനാണ് സർവീസ് പ്രഖ്യാപിച്ചതെന്ന് റെയിൽവേ വ്യക്തമാക്കി. ബംഗ്ലൂരിൽ നിന്ന് കൊല്ലത്തേക്കാണ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത് എസ് എം വി ടി ബാംഗ്ലൂരു മുതൽ കൊല്ലം വരെയും തിരിച്ചും ട്രെയിൻ സർവീസ് നടത്തും. ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി ഡിസംബർ 22 തിങ്കളാഴ്ച രാവിലെ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.
ട്രെയിൻ സമയം
06573 നമ്പർ എസ് എം വി ടി ബംഗളൂരു കൊല്ലം എക്സ്പ്രസ്സ് ട്രെയിനിൽ ഡിസംബർ 25 വ്യാഴം ഉച്ചയ്ക്ക് മൂന്നുമണിക്ക് ബംഗളൂരുവിൽ നിന്ന് പുറപ്പെടും കൊല്ലത്ത് പിറ്റേദിവസം രാവിലെ 6:30 എത്തിച്ചേരുന്നതാണ്.
തിരിച്ചുള്ള യാത്രയിൽ 06574 നമ്പർ കൊല്ലം എസ് എം ബി ടി ബംഗളൂരു എക്സ്പ്രസ് ഡിസംബർ 26 ന് രാവിലെ 10: 30 ന് കൊല്ലത്ത് നിന്ന് പുറപ്പെടും. ബംഗ്ലൂരിൽ ഉച്ചയ്ക്ക് 3:30നാണ് എത്തുക.
December 22, 2025
