കണിയാമ്പറ്റ : പ്രൈമറി വിദ്യാർത്ഥികൾക്കായി നടത്തുന്ന എൽ എസ് എസ്, യു എസ് എസ് പരീക്ഷകളുടെ വിശ്വാസ്യത തകർക്കുന്ന നീക്കത്തിൽ നിന്നും സർക്കാർ പിൻവാങ്ങണമെന്ന് കെ പി എസ് ടി എ കണിയാമ്പറ്റ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സ്കോളർഷിപ്പ് അനുവദിക്കുന്നതിന് കട്ട് ഓഫ് മാർക്ക് നിശ്ചയിക്കുമെന്ന പുതിയ തീരുമാനം പുന:പരിശോധിക്കണം. വിദ്യാർത്ഥികൾക്ക് വർഷങ്ങളായി നൽകാനുള്ള സ്കോളർഷിപ്പ് തുക ഉടൻ വിതരണം ചെയ്യണം.
സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് ഗിരീഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് എൻ കെ പ്രീജ അധ്യക്ഷത വഹിച്ചു. സാലി മാത്യു, പി ജെ റെയ്ച്ചൽ എന്നിവർ പ്രസംഗിച്ചു. ബ്രാഞ്ച് ഭാരവാഹികളായി കെ ശ്യാമിലി (പ്രസിഡൻ്റ്), മിൽഡ ജോസ് (സെക്രട്ടറി), സി എസ് അഞ്ജന (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
