രണ്ടുവർഷമായി വൈദ്യുതി കണക്ഷൻ ലഭിക്കാതിരുന്ന വീടിന് പെരിക്കല്ലൂർ പൗരസമിതിയുടെ നേതൃത്വത്തിൽ വീട്ടിൽ വെളിച്ചം എത്തിച്ചു

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ പട്ടാണിക്കൂപ്പ് പതിനെട്ടാം വാർഡിലെ മത്തായി (റെജി) കൊല്ലികുടിയിൽ എന്ന ആളുടെ വീടിന് രണ്ട് വർഷമുൻപ് പഞ്ചായത്ത് അനുവദിച്ച് കിട്ടി വീടുപണി കഴിഞ്ഞു എങ്കിലും ഇതുവരെയും വൈദ്യുതി കണക്ഷൻ ലഭ്യമായിരുന്നില്ല. തുടർന്ന്*

*പെരിക്കല്ലൂർ പൗരസമിതിയുടെ* *നേതൃത്വത്തിൽ ബന്ധപ്പെട്ടപ്പോൾ പാടിച്ചിറ കെഎസ്ഇബി AE വേണുവിൻ്റേയും മറ്റു ജീവനക്കാരുടെയും അടുത്ത് നിന്നും, നല്ലവരായ സമീപ വീടുകളിലെ വീട്ടുകാരിൽ നിന്നും നല്ല സഹകരണമാണ് ലഭിച്ചത്. ഈ കുടുംബത്തിലെ ചില അംഗങ്ങൾ മാനസിക വെല്ലുവിളികൾ നേരിടുന്നവരാണ്. പെരിക്കല്ലൂർ പൗരസമിതിയുടെ പ്രസിഡൻറ് ഗിരീഷ് ജി കുമാർ, ട്രഷറർ ഡാമിൻ ജോസഫ് തുടങ്ങിയവർ ബന്ധപ്പെട്ടാണ് കണക്ഷൻ ലഭ്യമാക്കിയത്……*

Leave a Reply

Your email address will not be published. Required fields are marked *