ജാസർ പാലക്കൽ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാകും; യു ഡി എഫിൽ ധാരണയായി. ഇത് രണ്ടാം തവണയാണ് ജാസിർ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സംഘടനയായ എൽ.ജി. എം. എൽ എല്ലാ ജനറൽ സെക്രട്ടറി, പിണങ്ങോട് ജി യു പി എസ് പി ടി എ പ്രസിഡണ്ട്, ഡബ്ല്യൂ. ഓ എച്ച് എസ് എസ്. പി.ടി.എ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജാസർ ഓൺലൈൻ മാധ്യമ പ്രവർത്തകനും ഒമാക് വയനാട് ജില്ല എക്സിക്യൂട്ടീവ് അംഗവുമാണ്.
