മാനന്തവാടി നഗരസഭ; അവസാന രണ്ട് വര്‍ഷം പി വി ജോര്‍ജ്ജ് ചെയര്‍പേഴ്‌സണാകും

മാനന്തവാടി: മാനന്തവാടി നഗരസഭയില്‍ അവസാന രണ്ട് വര്‍ഷം പി.വി ജോര്‍ജ്ജ് ചെയര്‍പേഴ്‌സണാകും. ഇന്ന് രാവിലെ നടന്ന ഡിസിസി യോഗത്തിലാണ് ആദ്യ മൂന്ന് വര്‍ഷം ജേക്കബ് സെബാസ്റ്റ്യനും,

പിന്നീടുള്ള രണ്ട് വര്‍ഷം പിവി ജോര്‍ജ്ജിനും ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കാന്‍ തീരുമാനമെടുത്തത്. വയനാട്‌കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ പിവി ജോര്‍ജ്ജ് ഒഴക്കോടി ഡിവിഷനില്‍ നിന്നും ജയിച്ചാണ് ഇത്തവണ നഗരസഭയിലെത്തിയത്. കഴിഞ്ഞ ടേമില്‍ അദ്ദേഹം നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *