മുസ്ലിംലീഗിലെ അഡ്വ സിന്ധു സെബാസ്റ്റ്യൻ മാനന്തവാടി വൈസ് ചെയർമാനായി പാർട്ടി പ്ര്യഖ്യാപിച്ചു.

മാനന്തവാടി മുൻസിപ്പാലിറ്റിയിലെ യൂ ഡി എഫ് വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി അഡ്വ സിന്ധു സെബാസ്റ്റ്യനെ മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രഖ്യാപിച്ചു. മാനന്തവാടി ടൗൺ വാർഡിൽ നിന്ന് മുസ്ലിംലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ചാണ് സിന്ധു സെബാസ്റ്റ്യൻ രണ്ടാം തവണയും കൗൺസിലറായത്.

 

രണ്ടാം പകുതിയിൽ അമ്പുകുത്തിയിൽ നിന്നും വിജയിച്ച റസീന സിദ്ധീഖ് ആയിരിക്കും വൈസ് ചെയർമാൻ.

മാനന്തവാടി ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി വി എസ് മൂസ അധ്യക്ഷത വഹിച്ചു. കടവത്ത് മുഹമ്മദ്‌, പടയൻ മുഹമ്മദ്‌, അർഷാദ് ചെറ്റപ്പാലം, ഹംസ ഇസ്മാലി, റഷീദ് പടയൻ, ഷബീർ സൂഫി, മൊയ്തു പള്ളിക്കണ്ടി, റബിയത്ത് പി എം എസ്, ഹംസ ടി, റിഷാൻ പഞ്ചാരകൊല്ലി, സൈനുദ്ധീൻ ചാമക്കാലി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *