മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ 2026 ജനുവരി 9, 10, 11 തിയതികളിൽ നടക്കും. ജനുവരി 9 ന് വൈകുന്നേരം 4.30 ന് ഇടവക വികാരി റവ. ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. അന്നേ ദിവസം വിശുദ്ധ കുർബാനയും നൊവേനയും ചുങ്കക്കുന്ന് ഫൊറോന അസി.വികാരി റവ.ഫാദർ സച്ചിൻ പേടികാട്ടുകുന്നേൽ നയിക്കും. സെമിത്തേരിയിൽ പൂർവ്വികർക്കുവേണ്ടിയുള്ള പ്രാർത്ഥനയും ഉണ്ടാകും.
10 ന് ആഘോഷമായ തിരുനാൾ കുർബാനയും വചനപ്രഘോഷണവും റവ. ഫാദർ നിധിൻ ആലയ്ക്കാതടത്തിൽ. തുടർന്ന് ലൂർദ്ദ് നഗറിലേക്ക് തിരുനാൾ പ്രദക്ഷിണം. ലൂർദ്ദ് നഗറിൽ സന്ദേശവും ലദീഞ്ഞും റവ. ഫാദർ ജെയിംസ് പുത്തൻപറമ്പിൽ.
പ്രദക്ഷിണം തിരികെ ദേവാലയത്തിൽ എത്തിയ ശേഷം വാദ്യമേളങ്ങൾ ഉണ്ടായിരിക്കും.
11 ന് രാവിലെ 10 മണിക്ക് ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയും സന്ദേശവും റവ ഫാദർ റോബിൻസ് കുമ്പളകുഴിയിൽ . തുടർന്ന് സർവ്വോദയം സ്കൂൾ കവലയിലേക്ക് പ്രദക്ഷിണവും പരിശുദ്ധ കുർബാനയുടെ ആശീർവാദം ദേവാലയത്തിലും നടക്കും. സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാൾ ദിവസങ്ങളിൽ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്നും വികാരി ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ, പള്ളി കൈക്കാരൻമാരായ ജെയ്സൺ കിഴക്കേക്കര, ദേവസ്യ മോളേക്കുന്നേൽ, ജോബി പാറയിൽ, ദേവസ്യ കൊച്ചുകുളത്തിങ്കൽ, പബ്ലിസിറ്റി കൺവീനർ സജി പാലത്തുംതലയ്ക്കൽ എന്നിവർ അറിയിച്ചു.
