24 വർഷമായി ഒളിവിൽ കഴിഞ്ഞ കളളൻ കൽപറ്റയിൽ പിടിയിൽ

വയനാട്: 24 വർഷമായി ഒളിവിൽ കഴിഞ്ഞ

കളളൻ കൽപറ്റയിൽ പിടിയിൽ. വയനാട്

സ്വദേശി സൈനുദ്ദീൻ ആണ് കൽപറ്റയിൽ

വെച്ച് തലശ്ശേരി പൊലീസിന്റെ

പിടിയിലായത്. കുപ്രസിദ്ധമായ ചേലാമ്പ്ര

ബാങ്ക് കവർച്ചാ കേസുൾപ്പടെ നിരവധി

മോഷണ കേസുകളിലെ പ്രതിയാണ്

ഇയാൾ. തലശ്ശേരിയിൽ 24 വർഷം മുമ്പ്

രജിസ്റ്റർ ചെയ്ത്‌ വാഹന

മോഷണക്കേസിലാണ് ഇയാളെപിടികൂടിത്. 2002 ലാണ് തിരുവങ്ങാട് ഒരു

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക്ഇയാൾ മോഷ്ട്‌ടിക്കുന്നത്. ഈ കേസുമായിബന്ധപ്പെട്ട അന്വേഷണമാണ്

സൈനുദ്ദീനിലേക്ക് കൽപറ്റ പൊലീസിനെ

എത്തിച്ചത്. രഹസ്യാന്വേഷണ

വിവരത്തിന്റെ അടിസ്ഥാനത്തിൽ

കൽപറ്റയിൽ ഇയാൾ ജോലിചെയ്തിരുന്നടുത്ത് നടത്തിയ

നിരീക്ഷണത്തിന് ശേഷമാണ് പൊലീസ്

എത്തി അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *