പെരുന്നാൾ സമാപിച്ചു

മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിൻ്റെയും മഞ്ഞനിക്കര ബാവായുടെയും ഓർമപെരുന്നാൾ സമാപിച്ചു . കോഴിക്കോട് ഭദ്രാസനാധിപൻ അഭിവന്ദ്യ പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. ബേബി പൗലോസ് ഓലിയ്ക്കൽ കൊടി ഉയർത്തി. ജോഷ്വ വെട്ടിക്കാട്ടിൽ റമ്പാൻ, ഫാ. ജോർജ് നെടുന്തള്ളി, ഫാ. എൽദോ വട്ടമറ്റം, ഫാ. വർഗീസ് താഴത്തെകുടി, ഫാ.ബൈജു കലാട്ടുകുന്നേൽ, ഫാ. ഷാൻ ഐക്കരക്കുടി, ഫാ. സോജൻ വാണാക്കുടി എന്നിവർ സഹകാർമികത്വം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *