ആര്‍മി വെറ്ററന്‍സ് ദിനം ആഘോഷിച്ചു

കല്‍പറ്റ: വിരമിച്ച സൈനികരുടെ നിസ്വാര്‍ത്ഥ സേവനത്തെയും അജയ്യമായ മനോഭാവത്തെയും ആദരിക്കുന്നതിനായി ജില്ലാ സൈനിക് ബോര്‍ഡുമായി സഹകരിച്ച് മുന്‍ സൈനികരുടെ സംഭാവനാ ആരോഗ്യ പദ്ധതി (ECHS) പോളിക്ലിനിക് കല്‍പറ്റയിലെ ഫാത്തിമ മാതാ ആശുപത്രിയില്‍ ആഘോഷിച്ചു.1953-ല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യത്തെ ഇന്ത്യന്‍ കമാന്‍ഡര്‍-ഇന്‍-ചീഫ് ആയിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പ ഔദ്യോഗികമായി സര്‍വീസില്‍ നിന്ന് വിരമിച്ച ചരിത്ര ദിനത്തിന്റെ ഭാഗമായി ത്യാഗത്തെയും സേവനത്തെയും അനുസ്മരിച്ചു പരിപാടി നടത്തി. വയനാട് ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ രാജീവ് ആര്‍. യുമായി സംവദിക്കുന്ന സെഷനോടെ ചടങ്ങ് ആരംഭിച്ചു. ചടങ്ങില്‍ എംപാനല്‍ഡ് ആശുപത്രിയുടെ അഡ്മിനിസ്‌ട്രേറ്റീവ് മേധാവി, മുതിര്‍ന്ന വിരമിച്ച ഉദ്യോഗസ്ഥര്‍, ഡസന്‍ കണക്കിന് ഇ.എസ്.എം.മാര്‍ എന്നിവര്‍ പങ്കെടുത്തു. വീര നാരിമാര്‍ക്കും മുതിര്‍ന്ന ഇ.എസ്.എം.മാര്‍ക്കും സഹായ ചടങ്ങ് നടത്തി റിട്ട. ലഫ്റ്റനന്റ് കേണല്‍ എം.ജെ ജയിംസ് ചെയര്‍ പേഴ്‌സണ്‍, അഡൈ്വസറി ബോര്‍ഡ്, ഇസി എച്ച് എസ് പി സി സ്വാഗതം പറഞ്ഞു. റിട്ടയേഡ് ബ്രിഗേഡിയര്‍ എ.വൈ.രാജന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആര്‍.രാജീവ് ഡിസ്ട്രിക് സൈനിക് വെല്‍ഫെയര്‍ ഓഫിസര്‍ അധ്യക്ഷനായിരുന്നു. റിട്ട. കേണല്‍ എസ്.കെ. തമ്പി വെറ്ററന്‍ ആന്റ് മെമ്പര്‍ ഓഫ് ബാര്‍ അസോസിയേഷന്‍ ആശംസ പറഞ്ഞു. റിട്ട. ലഫ്റ്റനന്റ് കേണല്‍ തോമസ് മാത്യു, റിട്ടയേഡ് കെ. ബാലകൃഷ്ണന്‍ നായര്‍ , റിട്ട. ക്യാപ്റ്റന്‍ എം.രാമകൃഷ്ണന്‍ , ഫാ. ജിമ്മി (ഫാത്തിമ മാത മിഷന്‍ ഹോസ്പിറ്റല്‍ ), പി. രവീന്ദ്രന്‍ ലിയോ ഹോസ്പിറ്റല്‍, ഫാ. മനോജ് (സെന്റ് ജോസഫ് ഹോസ്പിറ്റല്‍ ), ജോണി പാറ്റാനി (വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ്) , ഇസിഎച്ച്എസിലെ ഓഫിസര്‍ ഇന്‍ചാര്‍ജ് റിട്ട. ലഫ്റ്റനന്റ് കേണല്‍ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *