സ്‌കൂള്‍ വാര്‍ഷികാഘോഷവും വര്‍ണ്ണക്കൂടാരം ഉദ്ഘാടനവും, യാത്രയയപ്പ് സമ്മേളനവും 16ന്

പനമരം : പനമരം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വാർഷികം , SSK വർണ്ണക്കൂടാരം , യാത്രയയപ്പ് സമ്മേളനം എന്നിവ ജനുവരി 16 വെള്ളിയാഴ്ച നടക്കും – പട്ടിക വർഗ – പട്ടികജാതി പിന്നോക്ക വകുപ്പ് മന്ത്രി OR കേളു ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ ചന്ദ്രൻ അധ്യക്ഷത വഹിക്കും -സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രകാരം നിർമ്മിച്ച വർണ്ണക്കൂടാരത്തിൻ്റെ ഉദ്ഘാടനവും സർവീസിൽ നിന്ന് വിരമിക്കുന്ന പി -ശ്രീനിവാസൻ്റെ യാത്രയയപ്പും അന്ന് നടക്കും – റജി ഗോപിനാഥിൻ്റെ വയലിൻ ഫ്യൂഷൻ , വിദ്യാർത്ഥികളും അധ്യാപകരും അവതരിപ്പിക്കുന്ന കലാപരിപാടികൾ എന്നിവയും അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *