സൗദി ദമ്മാമിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

സൗദി ദമ്മാമിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. വയനാട് പൊഴുതന സ്വദേശി പറക്കാടൻ വീട്ടില്‍ ബഷീർ ആണ് മരിച്ചത്.56 വയസായിരുന്നു. ദമ്മാം സഫയില്‍ സൂപ്പർ മാർക്കറ്റ് നടത്തിവരികയായിരുന്ന ബഷീർ തിങ്കളാഴ്ച ഉച്ചയോടെ കടയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.

 

ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണാനന്തര നിയമ നടപടിക്രമങ്ങള്‍ ദമ്മാമില്‍ പുരോഗമിച്ചുവരികയാണ്. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിെൻറ നേതൃത്വത്തിലാണ് നടപടികള്‍ ഏകോപിപ്പിക്കുന്നത്.

 

ദീർഘകാലമായി ദമ്മാമിലുള്ള ഇദ്ദേഹത്തോടൊപ്പം കുടുംബവും അവിടെയുണ്ട്. മൃതദേഹം ദമ്മാമില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: ഖൈറുന്നീസ. മക്കള്‍: അനീഷ, ഹസ്ന, അബ്ഷ. മരുമക്കള്‍: ഷമീർ, നഹ്‌ല.

Leave a Reply

Your email address will not be published. Required fields are marked *