സുല്‍ത്താന്‍ ബത്തേരി: വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിറസാന്നിധ്യമായ ഡോ.പി. ലക്ഷ്മണന്‍ സക്രിയ വ്യക്തിത്വത്തിന്റെ ഉടമയാണെന്ന് ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ്. ഡോ.പി. ലക്ഷ്മണന്റെ അശീതി(80-ാം പിറന്നാള്‍)ആഘോഷത്തിന് അധ്യാപക ഭവനില്‍ കര്‍ഷകമിത്രവും പൗരാവലിയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.ലക്ഷ്മണന്റെ ഊര്‍ജസ്വലതയും കൃത്യതയും മറ്റുള്ളവര്‍ക്ക് മാതൃകയും പ്രചോദനവുമാണ് ബിഷപ് പറഞ്ഞു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എം.ജി. ഇന്ദ്രിജിത്ത് അധ്യക്ഷത വഹിച്ചു. കര്‍ഷകമിത്രം ചെയര്‍മാന്‍ പി.എം. ജോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിഫാനത്ത്, കര്‍ഷകമിത്രം ഉപ രക്ഷാധികാരി കാദര്‍ പട്ടാമ്പി, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് പി.വൈ. മത്തായിക്കുഞ്ഞ്, കര്‍ഷകമിത്രം ഡയറക്ടര്‍മാരായ വി.പി. വര്‍ക്കി, കെ.പി. യൂസഫ് ഹാജി, വി.എം. വര്‍ഗീസ്, വി. ഉമ്മര്‍ ഹാജി, ജോജോ വി. ജോണ്‍, ഡോ.പി. തോമസ് ,നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ സംഘടനകള്‍ ഡോ.പി. ലക്ഷ്മണനെ ആദരിച്ചു.
ഡോ.പി. ലക്ഷ്മണന്‍ സക്രിയ വ്യക്തിത്വത്തിന് ഉടമ: ബിഷപ് ജോസഫ് മാര്‍ തോമസ്
