ആം ആദ്‌മി പാർട്ടി പാതിവില തട്ടിപ്പ്കലക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു

കൽപ്പറ്റ: പാതിവില തട്ടിപ്പിന് ഇരയായ ആളുകൾക്ക് നഷ്‌ടപ്പെട്ട പണം തിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ആം ആദ്‌മി പാർട്ടി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരകളോടൊപ്പം കലക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു. പാതിവില തട്ടിപ്പ് ആക്ഷൻ കൗൺസിൽ സംസ്ഥാന കോർഡിനേറ്റർ അഡ്വ ബേസിൽ ജോൺ സമരം ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ പുതിയ ബസ്റ്റാൻഡ് പരിസരത്തും കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് പേർ പങ്കെടുത്തു.

പാതിവില തട്ടിപ്പിന് ഇരയായ ആളുകൾക്ക് നഷ്‌ടപ്പെട്ട പണം തിരിച്ചു നൽകുക, അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുക, തട്ടിപ്പിന് കൂട്ടു നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന ആവശ്യങ്ങൾ മുൻ നിർത്തിയായിരുന്നു സമരം.

 

Leave a Reply

Your email address will not be published. Required fields are marked *