ഭൂമിയെ പ്രാണൻ പോലെ കാത്ത് വരും തലമുറക്ക് കൈമാറണം: കുമാർ കലാനന്ദ് മണി

തൃക്കൈപ്പറ്റ:  ഭൂമിയെ പ്രാണൻ പോലെ കാത്ത് വരും തലമുറക്ക് കൈമാറണം.

അത് നമ്മുടെ സാമൂഹീക ഉത്തരവാദിത്തവും പ്രകൃതിയോട് നാം പുലർത്തേണ്ട ധാർമ്മികതയുമാണെന്ന് പശ്ചിമഘട്ട സംരംക്ഷണ പ്രവർത്തകനും ഗോവ പീസ് ഫുൾ ഫൗണ്ടേഷൻ ഡയറക്ടറുമായ കുമാർ കലാനന്ദ് മണി പറഞ്ഞു.

 

തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ സഹ്യാദ്രി പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കുമാർ കലാനന്ദ് മണി.

 

 

രാവിലെ മാധവ് ഗാഡ്ഗിലിന് ഹരിതാദരവ് നൽകി അദ്ദേഹത്തിന്റെ പേരിലറിയപ്പെടുന്ന മുള തൈ നട്ടു കൊണ്ടാണ് സഹ്യാദ്രി സമ്മിറ്റിന് തുടക്കമായത്.

 

വയനാട് പ്രകൃതി സംരംക്ഷണ സമിതി പ്രസിഡന്റ് എൻ ബാദുഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിസ്ഥിതി ദർശനത്തെ കുറിച്ച് ഡോ.ഇ.ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി.

നന്മ മരം കൂട്ടായ്മയിലെ

താജുദീൻ കൂട്ടായ്മയുടെ ലക്ഷ്യത്തെ കുറിച്ച് സംസാരിച്ചു.

 

 

മാറ്റി മറിക്കുന്ന പരിസ്ഥിതി നിയമത്തെ കുറിച്ച് സെന്റർ എൻപവർമെന്റ് കമ്മറ്റി മുൻ മെമ്പർ അഡ്വ. മഹേന്ദ്ര വ്യാസ്, നാഷണൽ വൈൽഡ് ലൈഫ് ബോർഡ് മുൻ മെമ്പർ പ്രവീൺ ഭാർഗവ് സംസാരിച്ചു.

കേരള വനഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ.പി.എസ്. ഈസ മനുഷ്യ – വന്യ ജീവി സംഘർഷവും ആനത്താരയേയും പറ്റിയുള്ള ക്ലാസ്സ്‌ നയിച്ചു.

 

 

 

 

വയനാട് പ്രകൃതി സംരംക്ഷണ സമിതിയും, ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും, നന്മ മരം കൂട്ടായ്മ തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിലാണ് ത്രിദിന സഹ്യാദ്രി സമിറ്റ് നടക്കുന്നത്.

 

മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സഹ്യാദ്രി പരിസ്ഥിതി സമ്മിറ്റിന് ജനുവരി 24ശനിയാഴ്ച കാലത്ത് 9 -30ന് തൃക്കൈപ്പറ്റ ബാംബൂ ഗ്രോവിൽ തുടക്കം കുറിച്ചു. കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള പരിസ്ഥിതിപ്രവർത്തകരും ശാസ്ത്രജ്ഞർ,വിഷയവിഗ്ദർ , പരിസ്ഥിതി സംഘടനാപ്രതിനിധികൾ, അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള സംഘടനാ പ്രതിനിധികൾ തുടങ്ങി സമൂഹത്തിലെ നാനാതുറയിലും പ്രവർത്തിക്കുന്ന പ്രകൃതി സ്നേഹികൾ ഈ സമ്മിറ്റിൽ പങ്കെടുക്കുന്നുണ്ട്. സെൻട്രൽ എംപവേർഡ് കമ്മറ്റി മുൻ അംഗം മഹേന്ദ്ര വ്യാസ് , നാഷണൽ വൈൽഡ് ലൈഫ് ബോർഡ് മുൻ അംഗം പ്രവീൺ ഭാർഗ്ഗവ് , മുൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രകൃതി ശ്രീവാസ്തവ, കെ.എഫ്.ആർ.ഐ. മുൻ ഡയറക്ടർ ഡോ.പി.എസ്സ്.ഈസ , കെ.എഫ്.ആർ.ഐ ചീഫ് സയൻ്റിസ്റ്റ് ഡോ. ടി.വി .സജീവ് , കുഫോസ് വൈസ് ചാൻസലർ ഡോ: കെ. ബിജു കുമാർ ഡോ. കെ.വി. തോമസ്സ് , ഫോറസ്ട്രി കോളേജ് തലവൻ ഡോ. നമീർ ,ഫിഷ് എക്സ്പെർട്ട് ഡോ. സി.പി.ഷാജി . ഡോ: ജാഫർ പാലോട് , ഡോ . ഉഷ , ഡോ. ശ്രീധർ രാധാകൃഷ്ണൻ , ഡോ. എബി ജോർജ്ജ് തുടങ്ങിയവർ വിവിധ സെഷനുകളിൾക്ക് നേതൃത്വം നൽകും.

പശ്ചിമഘട്ടത്തിൻ്റെ നാശവും പുനരുജ്ജീവനവും , ഇന്ത്യയിൽ അതിവേഗം മാറ്റിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി നിയമങ്ങൾ , വികസന സയങ്ങൾ, തീരദേശ പരിസ്ഥിതിയും വെല്ലുവിളികളും ,ഇടനാടൻരകുന്നുകളുടെ നാശം , തണ്ണീർ തടങ്ങൾ , മനുഷ്യ-വന്യജീവി സംഘർഷം തുടങ്ങിയ വിവിധ സെഷനുകൾ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സമ്മിറ്റിൽ ഉണ്ടാകും.

 

 

ഉദ്ഘാടന ചടങ്ങിൽ ഉറവ് ഇക്കോ ലിങ്ക്സ്

ഡയറക്ടർ ടി.ശിവരാജ് സ്വാഗതവും

നന്മ മരം കൂട്ടായ്മയിലെ

സി.എസ്. മുരളി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *