ദുരന്തബാധിതർക്ക് നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാന ചടങ്ങ് നടത്തി

കൽപ്പറ്റ : ജംഇയ്യത്തുൽ ഉലമാ ഹിന്ദ് വയനാട് ദുരന്തബാധിതർക്കായ് നിർമ്മിച്ചു നൽകിയ 11 വീടുകളുടെ താക്കോൽ ദാന ചടങ്ങ് നടത്തി.

 

 

നൗഫൽ കൗസരി സ്വാഗതം ആശംസിച്ചു.

 

ജംഇയ്യത്തുൽ ഉലമാ ഹിന്ദ് ദേശീയ സിക്രട്ടറി മൗലാനാ ഹകീമുദ്ധീൻ ഖാസിമി താക്കോൽദാന ചടങ്ങ് ഉത്ഘാടനം ചെയ്തു.

 

പദ്ധതി പ്രദേശത്ത് വൃക്ഷ തൈകൾ നടാനും അദ്ദേഹം നേതൃത്വം നൽകി.

നെല്ലിമാളത്ത് ജംഇയ്യത്ത് നിർമ്മിക്കുന്ന മസ്ജിദ് ഉൾപ്പെടെയുള്ള സാംസ്കാരിക കേന്ദ്രത്തിൻ്റെ ശിലാസ്ഥാപനവും മൗലാന നിർവ്വഹിച്ചു.

ചടങ്ങിൽ ജംഇയ്യത്തുൽ ഉലമാ സംസ്ഥാന പ്രസിഡണ്ട് മൗലാനാ മുഹമ്മദ് ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു.

സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.

ഗഫൂർ വെണ്ണിയോട് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *