ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ജനപ്രതിനിധികൾക്കുള്ള സ്വീകരണം യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് തങ്കച്ചൻ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.അനുമോദന പ്രസംഗം നടത്തി.അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അബു,മെമ്പർ ശ്രീകല എന്നിവരെ ആദരിച്ചു.ബാല പാർലമെന്റിൽ പ്രധാനമന്ത്രിയായി വിഷയാവതരണം നടത്തിയ എയ്ഞ്ചൽ രഞ്ജു,സംസ്ഥാനതല ഇന്നോവേഷൻ കോൺക്ലേവിൽ പ്രൊജക്റ്റ് അവത രണം നടത്തിയ ധനഞ്ജയ് കൃഷ്ണ എന്നിവരെ മെമെന്റോ നൽകി ആദരിച്ചു.സി ഡി ഒ ബിന്ദു വിൽസൺ,ജിനി രഞ്ജു എന്നിവർ സംസാരിച്ചു.
ശ്രേയസ് ജനപ്രതിനിധികളെ ആദരിച്ചു.
