റിപ്പബ്ലിക് ദിനത്തിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

എടവക: ജനമൈത്രി എക്സൈസ് സ്ക്വാഡ് മാനന്തവാടിയുടെയും കണ്ണൂർ യൂണിവേഴ്സിറ്റി അധ്യാപക വിദ്യാഭ്യാസ കേന്ദ്രത്തിൻ്റേയും ആഭിമുഖ്യത്തിൽ എടവക ഗ്രാമപഞ്ചായത്ത് ഭരണസമിതി, സാംഗ ഗ്രന്ഥാലയം,ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് യൂണിയനുകൾ,മർച്ചന്റ് അസോസിയേഷൻ, പൗരസമിതി,സാമുദായിക- മത സംഘടനകൾ മുതലായവരുടെ സഹകരണത്തോടെ രണ്ടേനാല് ടൗണിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു. ചടങ്ങിന് ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അശോക് കുമാർ സ്വാഗതം ആശംസിച്ചു.എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ സുധാകരൻ ലഹരി വിരുദ്ധ സന്ദേശം നൽകി ഉദ്ഘാടനകർമ്മം നിർവഹിച്ചു. വൈസ് പ്രസിഡൻറ് മുസ്തഫ തൈയുള്ളതിൽ,എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,അധ്യാപകൻ സി.എച്ച്.ഗണേഷ് കുമാർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് മഷ്ഹൂദ് തങ്ങൾ,സാംഗ ഗ്രന്ഥാലയം പ്രസിഡൻറ് കെ.ടി.അഷ്റഫ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ.ബാബു,പ്രിവന്റീവ് ഓഫീസർ കെ.അനിൽകുമാർ,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) കെ.ഉണ്ണികൃഷ്ണൻ,സിവിൽ എക്സൈസ് ഓഫീസർമാരായ കെ.മൻസൂർ അലി,ഇ.എസ്. ജയ്മോൻ മുതലായവർ സംസാരിച്ചു.ചടങ്ങിൽ പ്രദേശവാസിയായ ടി.കെ.രാജൻ എള്ളുംമന്ദം ലഹരിക്കെതിരെ രചിച്ച സ്വന്തം കവിത ആലപിച്ചു. അസി.എക്സൈസ് ഇൻസ്പെക്ടർ കെ.കെ.ബാബു നന്ദി പ്രകാശനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *