ന്യൂറോ ബ്ലാസ്റ്റോമ എന്ന മാരകമായ രോഗം പിടിപെട്ട് MVR ക്യാൻസർ സെന്റർ കോഴിക്കോട് ചികിത്സയിലുള്ള ആയിഷ ഫിൽസ രണ്ടു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയുടെ ചികിത്സയിലേക്ക് അഡ്വക്കേറ്റ് ഷമീർ കുന്നമംഗലം നേതൃത്വം നൽകിയ ആയിഷ ഫില്‍സ ജനകീയ സഹായ കമ്മിറ്റിയോട് ചേർന്ന് സുമനസ്കരുടെ സഹായങ്ങൾ വാങ്ങി എടുക്കുന്നതിന് നേതൃത്വം നൽകിയ കമ്പളക്കാട്ടെ യുവ കൂട്ടായ്മയെ മഹല്ല് കമ്മിറ്റിയുടെ ആദരവ് നൽകി.
ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റി ഭാരവാഹികളായ മൊയ്തൂട്ടി കാവുങ്ങൽ.അബ്ദുൽ ഷുക്കൂർ വി പി. പിസി ഇബ്രാഹിം.സൗത്ത് സോണൽ ജനറൽ സെക്രട്ടറി പി ടി അഷ്റഫ്. കെ എം മുഹമ്മദലി. പി പി കാസിം.അബ്ദുൽ സലീം വി പി. കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് ഖത്തീബ് ഉവൈസ് വാഫി എന്നിവർ ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു. യുവ കൂട്ടായ്മയിലെ പ്രതിനിധികളായി അഷ്കർ അട്ടശ്ശേരി.സലിം പോതുകണ്ടി.ജാഫർ ചേനോത്ത്.മുഹമ്മദലി കൊളങ്ങോട്ടിൽ എന്നിവർ സ്നേഹാദരവ് ഏറ്റുവാങ്ങി
