മണ്ടാട് ഗവ. എൽപി സ്കൂളിൽ നവീന കൃഷി രീതിയായ തിരിനന അഥവാ WICK IRRIGATION വിജയകരമായി നടപ്പിലാക്കി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം റിപ്പബ്ലിക് ദിനത്തിൽ മുട്ടിൽ 14-ാം വാർഡ് മെമ്പർ ശ്രീമതി സഫിയ ഈറക്കൽ നിർവഹിച്ചു. സ്കൂളിലെ നൂൺ മീൽ ചുമതലയുള്ള അധ്യാപകൻ ശ്രീ. നബീൽ പാമ്പൻപാറയാണ് ഈ പ്രോജക്ടിന് നേതൃത്വം നൽകിയത്. മീനങ്ങാടി മാർബസേലിയസ് കോളേജിലെ എൻഎസ്എസ് യൂണിറ്റിൻ്റെ സഹായവും പ്രോജക്ട് നിർവഹണത്തിന് ലഭിച്ചു.പ്രൊജക്റ്റ് കൃഷിവകുപ്പിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. ഈ അധ്യയന വർഷം തുള്ളിനന അഥവാ DRIP IRRIGATION പദ്ധതി നടപ്പിലാക്കി EEP പ്രോജക്ട് അംഗീകാരവും മാണ്ടാട് സ്കൂൾ കരസ്ഥമാക്കിയിരുന്നു.
