വൈത്തിരി: ഡി എ ഉൾപ്പെടെ ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുത്ത ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഡി എ അവകാശമല്ല ഔദാര്യമാണെന്ന്, പ്രഖ്യാപിച്ചത് ജീവനക്കാരോടുള്ള അവഹേളനം ആണ്. ജീവനക്കാരുടെ പ്രതിഷേധം ഉയർന്നപ്പോൾ, പ്രസ്താവന മാറ്റിപ്പറയേണ്ട ഗതികേടും ധനകാര്യമന്ത്രിക്ക് ഉണ്ടായി. ജീവനക്കാരോടുള്ള അവഗണന തുടർന്നാൽ, ശക്തമായ സമരപരിപാടികൾക്ക് സംഘടന നേതൃത്വം കൊടുക്കും. ശമ്പളം ഔദാര്യമാണ് അവകാശമല്ല എന്ന് ധനകാര്യ മന്ത്രി പറയുന്നതും വിദൂരല്ലെന്ന് വൈത്തിരി താലൂക്ക് ഓഫിസിനു മുന്നിൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹനീഫ ചിറക്കൽ പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് കെ ടി ഷാജി, ജില്ലാ സെക്രട്ടറി ഷൈജു പി ജെ എന്നിവർ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു. ബെൻസി ജേക്കബ് അധ്യക്ഷത വഹിച്ചു. നസീമ എം, പിടി സന്തോഷ്, പി ശശിധര കുറുപ്പ്, ജിതേഷ്, സി ജെ വക്കച്ചൻ, റെജിസ് തോമസ് എന്നിവർ സംസാരിച്ചു.
എൻജിഒ അസോസിയേഷൻപ്രതിഷേധ സംഗമം നടത്തി
