ടാലെന്റ്റ് നർച്ചർ പ്രോഗ്രാം നടത്തി.

കാവുമന്ദം. പിന്നോക്ക വിഭാഗത്തിലെ വിദ്യാർഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനു വേണ്ടിയും നടത്തപെടുന്ന ടാലന്റ് നർച്ചർ പ്രോഗ്രാം തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷൻ മെമ്പർ കമലരാമൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ രാധിക എം അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ വി മുസ്തഫ. മാത്യു എൻ പി. എൻ സജിന. മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു. ദീപ മറിയാദാസ് ക്ലാസെടുത്തു.ശ്രീജ സി എഫ് സ്വാഗതവും എ ജാഫർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *