വിദ്യാർത്ഥികൾ ഗവേഷണം ജീവിത ചര്യയാക്കണം: ഡോ.കെ മുഹമ്മദ് ബഷീർ

മുട്ടിൽ :ഗവേഷണം ജീവിതചര്യയാക്കാൻ വിദ്യാർത്ഥികൾ സന്നദ്ധരാകണമെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ.കെ മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു.മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ് അറബിക് ഗവേഷണ കേന്ദ്രത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉന്നത വിദ്യാഭ്യാസ രംഗത്ത് നവീകരണത്തിന്റെ പാതയൊരുക്കാൻ ഗവേഷണ സംസ്‌കാരം വളർത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രിൻസിപ്പൽ ഇൻ ചാർജ് സിബി ജോസഫ് അധ്യക്ഷത വഹിച്ചു.ഡബ്ല്യു.എം.ഒ കോളേജ് മാനേജർ കെ കെ അഹമ്മദ് ഹാജി മുഖ്യപ്രഭാഷണം നിർവഹിച്ചു.മുൻ പ്രിൻസിപ്പൽമാരായ ഡോ. ടി.എ അബ്ദുൽ മജീദ്,ഡോ.ജമാലുദ്ദീൻ ഫാറൂഖി, ഡോ.യു സൈതലവി,ഡോ.ടി.പി മുഹമ്മദ് ഫരീദ്, മാനേജ്മെൻ്റ് പ്രതിനിധി ജംഷീർ ഗസ്സാലി, അറബിക് വിഭാഗം മുൻ അധ്യാപകൻ ഡോ. പി അബ്ദുൽ റഷീദ്, കോളേജ് കൗൺസിൽ സെക്രട്ടറി ഡോ.ഹേമലത, റിസേർച്ച് പ്രമോഷൻ കൗൺസിൽ കോഡിനേറ്റർ മുഹമ്മദ് റാഫി,കോളേജ് സൂപ്രണ്ട് സി.കെ ബിയ്യാത്തുമ്മ,പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.ഗവേഷണ ശില്പശാലക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡോ.അലി നൗഫൽ, തിരൂർ ടി.എം. ജി കോളേജ് അസോസിയേറ്റ് പ്രഫസർ ഡോ. അബ്ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി.അറബിക് വിഭാഗം മേധാവി ഡോ.നജ്മുദ്ദീൻ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ഡോ.യൂസഫ് നദ്‌വി നന്ദിയും പറഞ്ഞു.

ഫോട്ടോ കാപ്ഷൻ : മുട്ടിൽ ഡബ്ല്യു.എം ഒ കോളേജ് അറബിക് ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. മുഹമ്മദ് ബഷീർ നിർവ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *