പേരിയ റേഞ്ച് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ജനജാഗ്രതസമിതി യോഗം പഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ വച്ച് ചേർന്നു.പ്രസ്തുത യോഗം തവിഞ്ഞാൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോസഫ് മറ്റത്തിലാനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാബിയ അബ്ബാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിന് വരായാൽ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ശ്രീ ബി വി രാജഗോപാലൻ സ്വാഗതം ചെയ്തു.തുടർന്ന് പെരിയ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ശ്രീ ഡി ഹരിലാൽ തവിഞ്ഞാൽ പഞ്ചായത്തിന്റെ ലാൻഡ്‌സ്‌കേപിനെ കുറിച്ചും ജനജാഗ്രത സമിതിയുടെ പ്രവർത്തനത്തെ പറ്റിയും,മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ള പദ്ധതികളെ കുറിച്ചും വിശദീകരിക്കുകയുണ്ടായി.റിസോർസ് പേഴ്സൺ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസര് ശ്രീ ആനന്ദൻ കെ വി ജനജാഗ്രത സമിതിയുടെ ഘടനയെപറ്റി വിശദീകരിച്ചു .തുടർന്ന് മുഴുവൻ അംഗങ്ങളുടെയും പങ്കാളിത്തവും ആശയങ്ങളും ഉൾകൊള്ളിച്ചു മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിനായുള്ളവിശദമായ ചർച്ചനടത്തി.ചടങ്ങിന് ബേഗൂർ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ശ്രീ രഞ്ജിത്ത്,മാനന്തവാടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ശ്രീമതി റോസ് മേരി ജോസ് എന്നിവർ ആശംസ അറിയിച്ചു.ഉച്ചക്കുശേഷം തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റിന്റെ സാനിധ്യത്തിൽ പേരിയ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ചർച്ചക്കുള്ള മറുപടികൾ നൽകി.സമിതി അംഗങ്ങൾക്ക് വനം വകുപ്പിന്റെ വക മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിന് സർക്കാർ പുറപ്പെടുവിച്ച വിവിധ ഉത്തരവുകളും സർക്കുലറുകളും ഉള്ളടക്കം ചെയ്ത ബാഗും വിതരണം ചെയ്തു.ചടങ്ങിന് തലപ്പുഴ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ശ്രീ പി സുബീർ നന്ദി അറിയിച്ചു.
ജനജാഗ്രതസമിതി യോഗം ചേർന്നു
