കണിയാമ്പറ്റ:വയനാട്ടിലെ പുരാതനമായതും പ്രസിദ്ധവുമായ പൊങ്ങിനി പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്രത്തിലെ കൊടിയേറ്റ് മഹോത്സവം നാളെ (ജനുവരി 31) ഫെബ്രുവരി 6 വരെ നടത്തുമെന്നു ക്ഷേത്രം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാളെ ശുദ്ധി കര്‍മ്മങ്ങളും, സര്‍പ്പബലിയോടെയും ആരംഭിക്കും. ക്ഷേത്രം തന്ത്രി അഴകത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ഫെബ്രുവരി 1 ന് കൊടിയേറുന്ന ഉത്സവം 6 ന് ആറാട്ടുബലിയോടെ സമാപിക്കും. വിവിധ കലാപരിപാടികളും , നാടകങ്ങളും, താലപ്പൊലി വരവുകളും ഉത്സവത്തിന് മാറ്റുകൂട്ടും. ഉത്സവ ദിനങ്ങളില്‍ ദിവസവും ഭക്തജനങ്ങള്‍ക്ക് അന്നദാനവും ഉണ്ടായിരിക്കും.
വാർത്താ സമ്മേളനത്തില്‍ പ്രസിഡൻ്റ് ഒ.ടി ബാലകൃഷ്ണന്‍, വൈസ് പ്രസിഡൻ്റ് ഇ.കെ ഉണ്ണിക്കൃഷ്ണന്‍, സെക്രട്ടറി ഗംഗാധരന്‍, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ വി. നാണുദാസന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ടി.വി. സുരേഷ്, പ്രോഗ്രാം കണ്‍വീനര്‍ മധു മാസ്റ്റര്‍, പടിക്കല്‍ ശിവദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
