പ്രിന്‍സിപ്പലിനും എന്‍എസ്എസ് വൊളന്റിയര്‍മാര്‍ക്കും യാത്രയയപ്പ് നല്‍കി.

പയ്യമ്പള്ളി: സെന്റ് കാതറിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ എന്‍എസ്എസ് വൊളന്റിയര്‍മാര്‍ക്കും സര്‍വീസില്‍നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ബിനോ ടി. അലക്‌സിനും യാത്രയയപ്പ് നല്‍കി. ഒന്നാംവര്‍ഷ വൊളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ കെ.എസ്. ശ്യാല്‍ ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പലിനെയും പ്രോഗ്രാം ഓഫീസറെയും ലീഡര്‍മാരെയും മെമന്റോ നല്‍കി ആദരിച്ചു. പിടിഎ പ്രസിഡന്റ് സന്തോഷ് തോമസ്, അധ്യാപകരായ രഞ്ജിനി വര്‍ഗീസ്, ബിനോജ് പി. ജോസ്, വൊളന്റിയര്‍ ലീഡര്‍ മീവല്‍ മരിയ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ്.ആര്‍. ശ്രീജിത്ത് സ്വാഗതവും വൊളന്റിയര്‍ ലീഡര്‍ സാത്വിക് രാജീവ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *