ക്ലസ്റ്റർതല കായികമേള- ഫുട്ബോൾ മത്സരം സമാപിച്ചു

പൊഴുതന: കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരത് കേന്ദ്രയുടെ നേതൃത്വത്തിൽ നിർഭയ വയനാട് സൊസൈറ്റിയുടെ സഹകരണത്തോടെ യുവജന ക്ലബ്ബ്, വായനശാലകളിലെ 18-29 പ്രായത്തിലുള്ളവർക്കായി സംഘടിപ്പിച്ചു വരുന്ന ക്ലസ്റ്റർതല കായിക മേളയുടെ ഭാഗമായി ഇടിയംവയൽ ഗ്രൗണ്ടിൽ സെവൻസ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി സണ്ണി ഉദ്ഘാടനം ചെയ്തു. നിർഭയ വയനാട് സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത അധ്യക്ഷത വഹിച്ചു,പൊഴുതന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ, എ രാജേന്ദ്രൻ, ആരിഷ സലാം, മുഖ്യാതിഥികളായിരുന്നു.ചടങ്ങിൽ മനു അനസ് , സുനീഷ് തോമസ്, നാസർ തൊണ്ടിയിൽ,കെ,അൻവർ, നാഫ് ലാസ്, ക്ലിൻസെന്റ് ക്ലിന്റ്, എന്നിവർ സംസാരിച്ചു. മത്സരത്തിൽ വൈറ്റ് റോസസ് പാറക്കുന്ന് വിജയികളായി

Leave a Reply

Your email address will not be published. Required fields are marked *