പാലയാണ നെഹ്രു മെമ്മോറിയൽ ലൈബ്രറിയുടെ സഹകരണത്തോടെ പാലയാണ വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഉന്നതികളിലെ പാലയാണ, കരിങ്ങാരി ,തരുവണ സ്കൂൾ വിദ്യാത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഏകദിന ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. യോഗത്തിൽ അങ്കൺവാടി ടീച്ചർഅജിത സ്വാഗതം പറഞ്ഞു ലൈബ്രറി പ്രസിഡൻ്റ് രാധാകൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു വാർഡ് മെമ്പർ കെ.രാകേഷ് ഉദ്ഘാടനം ചെയ്തു സഞ്ചാര സാഹിത്യകാരൻ ചെറുകര Aup സ്കൂൾ H.Mബിജു പോൾ കാരക്കാമലസാർ കുട്ടികളുടെ സമഗ്രവികസനത്തിന് രക്ഷിതാക്കളുടെ പങ്ക് എന്ന വിഷയത്തെ കുറിച്ച് ഗോത്രഭാഷയിൽ ക്ലാസ്സെടുത്തു .പാലയാണHM സെബാസ്റ്റ്യൻ , കരിങ്ങാരി HM ജോൺസൺ മാസ്റ്റർ, ഹോമിയോ ഡോ. അശ്വതി, തരുവണ സ്കൂൾ കൗൺസിലർ നൂർജഹാൻ എന്നിവർ ക്ലാസെടുത്തു. ലൈബ്രറി സെക്രട്ടറി നളിനാക്ഷൻ, റേഡിയോ മാറ്റൊലി മാനേജിമെൻ്റ് കമ്മിറ്റി അംഗം ഗോവിന്ദൻ പാലയാണ, പാലയാണ PTA പ്രസിഡണ്ട് രശ്മി, സിസിലി വർഗ്ഗീസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഏകദിന ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു.
