വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു

തരുവണ.: വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ സമഗ്ര വികസനം ലക്‌ഷ്യം വെച്ചു 2026-27 വർഷത്തെ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെ മുന്നോടിയായി വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു.പഞ്ചായത്ത് പ്രസിഡന്റ് ഖമർലൈല ഉൽഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ്ലതിക അദ്ധ്യക്ഷം വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.സലാം സ്വാഗതം പറഞ്ഞു.വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള നിർദേശങ്ങൾ ക്രോടീകരിച്ചു തുടർന്നു വരുന്ന ഗ്രാമ സഭകളിൽ ചർച്ച ചെയ്തു വരുന്ന വികസന സെമിനാറി ൽ അവതരിപ്പിക്കും. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സന്മാരായ ആതിക്ക ബായി,ആസൂത്രണ സമിതി ഉപദ്ധ്യക്ഷൻമമ്മൂട്ടി മാസ്റ്റർ,മെമ്പർമാരായ മമ്മൂട്ടി മദനി,എഴുത്തൻ മമ്മൂട്ടി,കെ.കെ.അബ്ദുള്ള,രമേശൻ,നാസർ സാവാൻ,ഷമീർ തുരുത്തിയിൽ,സുമേഷ്,റംല മുഹമ്മദ്,സുമയ്യ ടീച്ചർ,ലീലാ ഗണേശൻ,ഉണ്ണാച്ചി മൊയ്‌ദു,ബിബീന ബാബു,ബ്ലെസ്സി തോമസ്,രാകേഷ്,ബുഷ്‌റ കോമ്പി,ഗീത,ഷിംന,കെ.ടി.സുധാകരൻ,ഷൈജി ഷിബു തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *