എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ, വെള്ളിയാഴ്‌ച കൽപ്പറ്റയിൽ ഉജ്വല വരവേൽപ്പ് നൽകും

കൽപ്പറ്റ: സി പി ഐ എം സംസ്‌ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ക്യാപ്റ്റനായ എൽഡി എഫ് വടക്കൻ മേഖലാ വികസനമുന്നേറ്റ ജാഥയ്ക്ക് വെള്ളി രാവിലെ പത്തിന് കൽപ്പറ്റയിൽ (പുതിയ ബസ്സ്റ്റാൻഡ് പരിസരം) ആയിരങ്ങളെ അണിനിരത്തി സ്വീകരണം നൽ കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൽഡിഎഫ് സർക്കാർ സം സ്‌ഥാനത്തിന് സമ്മാനിച്ച വികസന നേട്ടങ്ങൾ വിശദീകരിച്ച് രാജ്യത്തിന് മാത്യകയായ സർ ക്കാരിന്റെ തുടർച്ചയ്ക്കായി ബഹുജനപിന്തുണ അഭ്യർഥിച്ചാണ് പര്യടനം.നരേന്ദ്രമോദി സർക്കാരിൻ്റെ കേന്ദ്ര ബജറ്റിലെ ഉൾപ്പെടെയുള്ള ക്രൂരമായ അവഗ ണനയിൽ ജാഥ സ്വീകരണത്തിൽ പ്രതിഷേധം ഉയരും. സ്വീകരണത്തിന് മുന്നോടിയായി വിവിധ മേഖലകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമവും നടത്തും. കാ സർകോട് കുമ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌ത വടക്കൻ മേഖലാ ജാഥ കാസർകോട്, കണ്ണൂർ ജില്ലകളിലെ പര്യടനത്തിന് ശേഷമാണ് ജില്ലയിൽ എ ത്തുന്നത്. വ്യാഴാഴ്ച്‌ച മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലും ജാഥയെ വ രവേൽക്കും.പി സന്തോഷ്‌കുമാർ എം പി മാനേജരായ ജാഥയിൽ നേതാക്കളായ കെ എസ് സലീഖ, മാത്യു കുന്നപ്പള്ളി, പി പി ദിവാകരൻ, പി എം സുരേഷ്‌ബാബു, മനയത്ത് ചന്ദ്രൻ, ബാബു ഗോപിനാഥ്, വടകോട് മോനച്ചൻ, എ ജെ ജോസഫ്, കാസിം ഇരിക്കൂർ, നൈസ് മാത്യു എന്നിവരും അംഗങ്ങളാണ്. ബൂത്ത് വാർഡ് തലംമുതൽ ജാഥയെ വരവേൽക്കാനു ള്ള സജീവ പ്രവർത്തനങ്ങൾ പൂർത്തിയായെന്നും കർഷകർ, കർഷകത്തൊഴിലാളികൾ ചുമട്ടുതൊഴിലാളികൾ, ഉദ്യോഗസ്‌ഥർ, മഹിളകൾ, വിദ്യാർഥികൾ, യുവജനങ്ങൾ തുടങ്ങി ബഹുജനങ്ങളാകെ ജാഥയെ ഹൃദയത്തിലേറ്റാൻ അണിനിരക്കുമെന്നും വാർത്താ സമ്മേള നത്തിൽ അറിയിച്ചു.കെ സുഗതൻ (സംഘാടക സമിതി കൺവീനർ)കെ കെ ഹംസ (സംഘാടക സമിതി ചെയർമാൻ)

എം മധു (ട്രഷറർ) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *