കാരാപ്പുഴ ജലസേചന പദ്ധതി : ജലവിതരണം ആരംഭിച്ചു

 കാരാപ്പുഴ ജലസേചന പദ്ധതി : ജലവിതരണം ആരംഭിച്ചു

പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

 

കാരാപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ഇടതുകര പ്രധാന കനാലിലൂടെ ജലവിതരണം ആരംഭിച്ചതായി കാരാപ്പുഴ പ്രൊജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ജലവിതരണം ആരംഭിച്ചതിനാൽ പ്രദേശവാസികളും കുട്ടികളും കനാലിൽ ഇറങ്ങാതെ ജാഗ്രത പാലിക്കണം. അമ്പലവയൽ, മീനങ്ങാടി ഗ്രാമ പഞ്ചായത്തിലൂടെ കടന്നു പോകുന്ന വലതുകര കനാലിൽ ചെണ്ടക്കുനി വരെയുള്ള പ്രദേശത്ത് നിലവിൽ ജലവിതരണം ആരംഭിച്ചിട്ടുണ്ട്. കാര്യാമ്പാടി, കൊള്ളിയിൽ ബ്രാഞ്ച് കനാലുകളിലൂടെ വരും ദിവസങ്ങളിൽ ജലവിതരണം നടത്തുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *