ജില്ല യു.ഡി.എഫ് കൺവീനർ; എച്ച്. ബി പ്രദീപ് മാസ്റ്റർ നിയമിതനായി

കല്പറ്റ : വയനാട് ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും എടവക ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ എച്ച്. ബി. പ്രദീപ് മാസ്റ്റർ വയനാട് ജില്ല യു.ഡി.എഫ് കൺവീനറായി നിയമിതനായി. പി.ടി. ഗോപാലക്കുറുപ്പ് ആരോഗ്യ കാരണങ്ങളാൽ കൺവീനർ സ്ഥാനം രാജിവെച്ചൊഴിഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം എച്ച് ബി പ്രദീപ് മാസ്റ്ററെ യു.ഡി.എഫ് ജില്ല കൺവീനർ സ്ഥാനത്തേക്ക് പരിഗണിച്ചത്.

ഇത് സംബന്ധിച്ച് സംസ്ഥാന യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി ആണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്.

നിലവിൽ ജില്ല കോൺഗ്രസ് ‘കമ്മിറ്റി ജനറൽ സെക്രട്ടറിയും ദീപ്തിഗിരി ക്ഷീര സംഘം പ്രസിഡണ്ടുമാണ്.

“ഇരുപത് വർഷം ജനപ്രതിനിധി, രണ്ട് തവണ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പദവി, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡണ്ട്.  എള്ളുമന്ദം എ.എൻ.എം.യു.പി സ്കൂൾ അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എടവക പഞ്ചായത്തിലെ എള്ളുമന്ദം സ്വദേശിയാണ് . ഭാര്യ റിട്ട. അധ്യാപിക സി.കെ. ശാന്തി . മക്കൾ: ഡോ. രോഹിത് കൃഷ്ണ,രാഹുൽ കൃഷ്ണ (ബങ്കളൂരു )

Leave a Reply

Your email address will not be published. Required fields are marked *