മാനന്തവാടി: വയനാട്ടിലെ ചരിത്ര പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഒണ്ടയങ്ങാടി മഖാം ഉറൂസിന് നാളെ (ഫെബ്രവരി 6 വെള്ളി) ജുമുഅ നിസ്കാരശേഷം മഹല്ല് പ്രസിഡണ്ട് അബ്ദുൽ ഖാദർ മൈതാനം പതാക ഉയർത്തു ന്നതോടെ തുടക്കമാകും തുടർന്ന് നടക്കുന്ന മഖാം സിയാറത്തിന് മഹല്ല് ഖതീബ് ശരീഫ് സഖാഫി ചീരാൽ നേതൃത്വം നൽകും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന ദിഖ്ർ ദുആ സമ്മേളനം ശൈഖുനാ ഹസൻ ഉസ്‌താദ് ഉദ്ഘാടനം ചെയ്യും. സിറാജുദ്ദീൻ മദനി ഗൂഡല്ലൂർ മതപ്രഭാഷണം നടത്തും. സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ നേതൃത്വം നൽകും. ഉസ്മാൻ സുഹ്രി സ്വാഗതവും റാഷിദ് എടക്കുടി നന്ദിയും പറയും.
ശനിയാഴ്ച രാവിലെ നടക്കുന്ന ആരോഗ്യ ബോധവൽകരണ ക്ലാസിന് മർകസുദ്ദഅവ യൂനാനി സെന്റർ ജമീല ടീച്ചർ നേതൃത്വം നൽകും. രാത്രി ഏഴുമണിക്ക് ബദരിയ്യ തിബ് യാൻ വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടക്കും ശേഷം നടക്കുന്ന ബുർദ്ദ മജ്ലിസും ഇശൽ വിരുന്നിനും സുഹൈൽ സുൽത്താനി പ്രാർത്ഥന നടത്തും. അസീസ് മുസ്ലിയാർ അധ്യക്ഷത വഹിക്കും. പ്രശസ്‌ത മാദിഹീങ്ങൾ അസ്ഹറുദ്ദീൻ റബ്ബാനി കല്ലൂർ റഊഫ് അസ്‌ഹരി ആക്കോട്, സൈഫുദ്ദീൻ ഓമച്ചപ്പുഴ,റിയാസ് ആന്തമാൻ നേതൃത്വം നൽകും. ഹാരിസ് ഫാളിലി, അബ്‌ദുൽ ജബ്ബാർ പറമ്പൻ, സൈബത്ത്, സ്വാലിഹ് പറമ്പൻ, മൻസൂർ കെ. കെ ഉമ്മർ കെ സി, നാസർ സി നവാസ് ആനപ്പടിക്കൽ തുടങ്ങിയവർ സംബന്ധിക്കും. ഇജാസ് ഒ എച്ച് സ്വാഗതവും ആഫിദ് സി നന്ദിയും പറയും.
ഞായറാഴ്‌ച ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന മൗലിദ് പാരായണത്തിനും കൂട്ട് പ്രാർത്ഥനക്കും സയ്യിദ് ഫളിൽ അൽ ജിഫ്രി കൊടുവള്ളി സയ്യിദ് മനാഫ് അൽ ഐദറൂസി തുടങ്ങിയവർ നേത്യത്വം നൽകും തുടർന്ന് അന്നദാനം നടക്കും. സിനാൻ ഒ എച്ച്, ശാമിൽ ശരീഫ്, ഷറഫുദ്ദീൻ എം എസ് നേതൃത്വം നൽകും.
