കൗൺസിലറെ ഒറ്റപ്പെടുത്താനുള്ള ശ്രമം വിലപ്പോവില്ല: മുസ്‌ലിം ലീഗ്

മാനന്തവാടി: മാനന്തവാടി നഗരസഭയിൽ കൂനാർ വയലിൽ പ്രവർത്തിക്കുന്ന യാർഡ് സമീപ വാസികൾക്കുണ്ടാകുന്ന പ്രായാസം പരിഹരിക്കാനുള്ള ജനകീയ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന അമ്പുകുത്തി ഡിവിഷൻ കൗൺസിലർ റസീന സിദ്ദീഖിനെ ഒറ്റപ്പെടുത്തി സോഷ്യൽ മീഡിയയിൽ ആക്രമിക്കാനുള്ള ശ്രമം
വിലപ്പോവില്ലെന്ന് മാനന്തവാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
സമരത്തിന്റെ ഭാഗമായി ചെയർമാന്റെ സാന്നിധ്യത്തിൽ ചർച്ച നടത്തി നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന ഭാഗം അടച്ച് പൂട്ടാൻ തീരുമാനിച്ചിരുന്നു.
അതിന് ശേഷം യാർഡ് ഉടമ ഡിവിഷൻ കൗൺസിലറെ സോഷ്യൽ മീഡിയയിൽ അപമാനിക്കുകയാണ് ചെയ്തത്. ഇതിനെ ലീഗ് ശക്തമായി നേരിടും . ജനകീയ സമരത്തിന് നേതൃത്വം നൽകുന്ന കൗൺസിലർക്കെതിരെയുള്ള നീക്കത്തെ രാഷ്ട്രീയമായും നിയമപരമായുംനേരിടുമെന്ന് പ്രസിഡന്റ് പി.വി.എസ് മൂസ, ജ: സെക്രട്ടറി അർഷാദ് ചെറ്റപ്പാലം, ട്രഷറർ കടവത്ത് ഷറഫുദീൻ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *