സമസ്ത നൂറാം വാര്‍ഷികം: വീടിന്റെ താക്കോല്‍ദാനം നടത്തി

കല്‍പ്പറ്റ: സമസ്ത നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പടിഞ്ഞാറത്തറ തെങ്ങുംമുണ്ടയില്‍ 10 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച വീട് ഗുണഭോക്താവിന്(മു അല്ലിമിന്) കൈമാറി. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് കെ.വി.എസ്. ഇമ്പിച്ചിക്കോയ തങ്ങളും സ്വാഗതസംഘം വര്‍ക്കിംഗ് കണ്‍വീനര്‍ ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങളും ചേര്‍ന്ന് താക്കോല്‍ദാനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഷ്‌റഫ് ഫൈസി പനമരം അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ഹാരിസ് ബാഖവി കമ്പളക്കാട് ആമുഖഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ് എ.സി. പോക്കു, സി.കെ. അമ്മദ് ഹാജി, എ.സി. മമ്മൂട്ടി, ഉസ്മാന്‍ മൗലവി തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാനത്താകെ 100 വീടുകളാണ് സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിമുകള്‍ക്ക് നിര്‍മിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *