ജീവനക്കാരുടെ പ്രതിഷേധം തദ്ദേശ തെരെഞ്ഞുപ്പ് ഫലത്തിൽ പ്രതിഫലിച്ചു: എച്ച് ബി പ്രദീപ്‌ മാസ്റ്റർ

മാനന്തവാടി : ജീവനക്കാരുടെ പ്രതിഷേധം തദ്ദേശ തെരെഞ്ഞുപ്പ് ഫലത്തിൽ പ്രതിഫലിച്ചത് യുഡിഫ് ന് വൻ മുന്നേറ്റം ഉണ്ടാക്കിയെന്ന്‌ വയനാട് ജില്ല യു ഡി എഫ് കൺവീനർ HB പ്രദീപ്‌ മാസ്റ്റർ പറഞ്ഞു.

സർക്കാർ ജീവനക്കാരുടെ മേഖലയിൽ കഴിഞ്ഞ ഒൻപതര വർഷമായി കടുത്ത അവകാശ ലംഘനങ്ങളും ആനുകൂല്യ നിഷേധങ്ങളുമാണ് എൽ ഡി എഫ് സർക്കാർ നടത്തിയത്.

കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മറ്റി നടത്തുന്ന *നവജീവന യാത്ര* യ്ക്ക് മാനന്തവാടിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

എൻ ജി ഒ എ സംസ്ഥാന കലാ സാഹിത്യ വേദിയായ അരങ്ങിന്റെ നേതൃത്വത്തിൽ തെരുവ് നാടകം അരങ്ങേറി.

ജാഥ വൈസ് ക്യാപ്റ്റൻ ആയ എൻ ജി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി എ പി സുനിൽ സ്വീകരണം ഏറ്റുവാങ്ങി പ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ്‌ കെ റ്റി ഷാജി അധ്യക്ഷത വഹിച്ചു.

ജാഥ മാനേജർ വി പി ബോബിൻ, ബി പ്രദീപ്‌ കുമാർ, ജി എസ് ഉമാശങ്കർ, സി വിഷ്ണുദാസ്, മോബിഷ് പി തോമസ്,പി എസ് വിനോദ് കുമാർ, കെ എ മുജീബ്, ബിനു കൊറോത്‌, ശുഭ സരോജ്, പി ജെ ഷൈജു,ഹനീഫ ചിറയ്ക്കൽ,സജി ജോൺ,സി ജി ഷിബു, സിനീഷ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *