ദേശീയ പണിമുടക്ക് വിജയിപ്പിക്കുക:കേരള ആർട്ടിസാൻസ് യൂണിയൻ സിഐടിയു

കേന്ദ്ര സർക്കാരിൻ്റെ തെറ്റായ തൊഴിൽ നയങ്ങളിൽ പ്രതിശേധിച്ച് കൊണ്ട് ഫിബ്രവരി 12 ന് നടക്കുന്ന പൊതുപ്പണിമുടക്ക് വിജയിപ്പിക്കാൻ – നിർമ്മാണ മേഖലയിലെ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് കേരള ആർട്ടിസാൻസ് യൂണിയൻ [ CITU ] മാനന്തവാടി ഏരിയ കൺവൻക്ഷൻ ആവശ്യപ്പെട്ടു.
കൺവൻ ക്ഷൻ യൂണിയൻ ജില്ലാ പ്രസിഡണ്ട് P.J ആൻ്റണി ഉദ്ഘാടനം ചെയ്തു. ഏറിയ പ്രസിഡണ്ട് ‘ടി.കെ പരമേശ്വരൻ അദ്ധ്യക്ഷതവഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗങ്ങളായ, പത്മിനി, PCവൽസല എന്നിവർ സംസാരിച്ചു. ഏറിയ സെക്രട്ടറി അബ്ദുൾ ആസിഫ് സ്വാഗതവും ശകുന്തള രവീന്ദ്രൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *