വെള്ളമുണ്ട ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയത്തിൽ റിപ്പബ്ലിക് സദസും ചരിത്ര ക്വിസും സംഘടിപ്പിച്ചു. 

വെള്ളമുണ്ട : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനം മുതൽ ഫെബ്രുവരി 28 വരെ നടക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് സദസ്സ് സംഘടിപ്പിച്ചത്.

 സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ എ ഗ്രേഡ് നേടിയ ടീം അംഗം അർച്ചന പ്രകാശിനെയും

മാധ്യമ പ്രവർത്തകൻ സി.വി.ഷിബുവിനെയും ആദരിച്ചു.

വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ലതിക ഉദ്ഘാടനം നിർവഹിച്ചു.

ഗ്രന്ഥാലയം

പ്രസിഡണ്ട് പി.ടി. ജോസ് .അധ്യക്ഷനായി.

ഗ്രന്ഥാലയം ഭാരവാഹികളായ വി ജെ ജോയ്, പി.സി. ഫ്രാൻസിസ്,

ലൈബ്രറി കൗൺസിൽ ഭാരവാഹികളായ പ്രേംരാജ് ചെറുകര,പി.ടി സുഭാഷ്, പി സി റെജി തുടങ്ങിയവർ സംസാരിച്ചു.

മത്സരത്തിൽ ജോഫിനാ ജോൺ ഒന്നാം സ്ഥാനവും

അനേക് കൃഷ്ണ രണ്ടാം സ്ഥാനവും ഋതുവർണ ബൈജു മൂന്നാം സ്ഥാനവും നേടി.

Leave a Reply

Your email address will not be published. Required fields are marked *