പുൽപ്പള്ളി: പഴശ്ശിരാജാ കോളേജ്, എൻ.എസ്.എസ് യൂണിറ്റ് നമ്പർ 153വ്യക്തിത്വ വികസന ഓറിയന്റേഷൻ പരിപാടി നടത്തി.പഴശ്ശിരാജാ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് നമ്പർ 153 ന്റെ ആഭിമുഖ്യത്തിൽ “പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് ത്രൂ എൻ എസ് എസ് എന്ന വിഷയത്തെ ആസ്പദമാക്കി ഓറിയന്റേഷൻ പരിപാടി -2026 കോളേജിലെ ചിത്രശാലയിൽ സംഘടിപ്പിച്ചു.പരിപാടിക്ക് മുഖ്യ പ്രഭാഷകനായി വി. ആർ. രാജേഷ്, ( എം എസ് സി, സി ഫ് റ്റി, എംഫിൽ, പി.ജി.ഡി.ജി സി) മനശ്ശാസ്ത്രജ്ഞനും അസിസ്റ്റന്റ് പ്രൊഫസറുമാണ് പങ്കെടുത്തത്.വ്യക്തിത്വ വികസനത്തിന്റെ വിവിധ ഘട്ടങ്ങൾ, സാമൂഹ്യ സേവന രംഗത്ത് വ്യക്തിത്വം എങ്ങനെ രൂപപ്പെടുന്നു, സ്വയംബോധവും ആത്മവിശ്വാസവും എങ്ങനെ വളർത്താം എന്നതിനെക്കുറിച്ച് അദ്ദേഹം വിശദമായ പ്രഭാഷണം നടത്തി.ക്ലാസിനുടനുബന്ധിച്ച് സ്വഭാവ രൂപീകരണത്തിൽ ആത്മാവബോധത്തിന്റെ പ്രാധാന്യം, മനോനിലയിലെ നിയന്ത്രണം, വിനയവും നേതൃത്വം ഗുണങ്ങളും വളർത്തുന്ന പ്രവർത്തനങ്ങൾ, സേവനത്തിലൂടെ സ്വയം രൂപപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് വ്യക്തിപരമായ സംശയങ്ങൾ ഉന്നയിക്കാനും വ്യക്തിത്വ വളർച്ചയുടെ വ്യക്തിഗത മാർഗങ്ങൾ അന്വേഷിക്കാനും അവസരം ലഭിച്ചു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ പ്രൊ. വിമ്യ കെ.പി അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഉത്ഘാടനം ചെയ്തു കൊണ്ട് ആശംസാപ്രസംഗം നടത്തി.പരിപാടിയിൽ എൻ.എസ്.എസ് സ്വയംസേവകർ സജീവമായി പങ്കെടുത്തു.അവസാന ഘട്ടത്തിൽ വിദ്യാർത്ഥികളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും, പരിപാടിയിൽ നിന്നു ലഭിച്ച പ്രചോദനങ്ങൾ അവരവരുടെ അനുഭവങ്ങളിലൂടെ അവതരിപ്പിക്കുകയും ചെയ്തു. സമാപനസമ്മേളനത്തിൽ നന്ദിപ്രസംഗം എൻ.എസ്.എസ് വോളന്റിയർ സെക്രട്ടറി നടത്തി.ഈ ഒരുദിന ഓറിയന്റേഷൻ പരിപാടി വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തെയും സാമൂഹ്യ ബോധത്തെയും വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
February 10, 2026
