കുട്ടികളുടെ വാര്‍ഡ് സഭ സംഘടിപ്പിച്ചു

കല്‍പ്പറ്റ നഗരസഭ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി കുട്ടികളുടെ വാര്‍ഡ് സഭ സംഘടിപ്പിച്ചു. നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്ന വാര്‍ഡ് സഭ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍, ആവശ്യങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയായി. വിദ്യാര്‍ത്ഥികള്‍ പ്രബന്ധമവതരിപ്പിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ എസ്. സൗമ്യ അധ്യക്ഷയായ യോഗത്തില്‍ മുണ്ടേരി ജി. വി. എച്ച്. എസ്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സജീവന്‍, നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. എസ് ബിജു, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, കൗണ്‍സിലര്‍മാര്‍, ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥര്‍, നഗരസഭ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *