പഠന യാത്ര സംഘടിപ്പിച്ചു

കൽപറ്റ: ഗവ. എൽ.പി സ്കൂളിലെ ഉന്നതി വിദ്യാർഥികൾ ഉൾപ്പെടെ ആദ്യമായി ചുരം ഇറങ്ങി പഠനയാത്ര നടത്തി. വയനാട് ജില്ലാ കലക്ടർ മേഘശ്രീ ഫ്ലാഗ് ഓഫ് ചെയ്തു പ്രധാനധ്യാപിക ബിന്ദു തോമസ്, മുസ്തഫ മാസ്റ്റർ പിടിഎ പ്രസിഡൻ്റ് മെഹബൂബ് , നിമ്മി ടീച്ചർ, പങ്കെടുത്തു. വിദ്യാർഥികൾക്ക് വിജ്ഞാനവും അനുഭവവും ഒരുമിപ്പിക്കുന്ന രീതിയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, മാതൃഭൂമി പ്രസ്, പ്ലാനിറ്റോറിയം, വൈക്കം മുഹമ്മദ് ബഷീർ സ്മാരക മന്ദിരം, കടൽ ബീച്ച് തുടങ്ങിയ ഇടങ്ങളിൽ സന്ദർശിച്ചു.

വിദ്യാർഥികളുടെ പഠനാനുഭവം വിപുലീകരിക്കുകയും പുതിയ ലോകം പരിചയപ്പെടുത്തുകയും ചെയ്ത യാത്രയ്ക്ക് മലബാർ ഗോൾഡ് സ്ഥാപനമാണ് സ്പോൺസർഷിപ്പ് നൽകിയത്. വിദ്യാർഥികൾക്ക് പുതിയ അറിവുകളും പ്രചോദനവും നൽകുന്ന അനുഭവമായി പഠനയാത്ര മാറി.

Leave a Reply

Your email address will not be published. Required fields are marked *