ഷുഹൈബ് അനുസ്മരണ സംഗമവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു

കമ്പളക്കാട്: യൂത്ത് കോൺഗ്രസ്‌ കണിയാമ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടാമത് രക്ത സാക്ഷിത്വ ദിനത്തോട നുബന്ധിച്ച് ഷുഹൈബ് അനുസ്മരണ സംഗമവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. വൈതിരി നിയോജക മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ താരീഖ് കടവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ആഷിഖ് മൻസൂർ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പഞ്ചാര, മഹിളാകോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി സന്ധ്യ ലിശു, ഐ.എൻ.ടീ.യൂ.സി മണ്ഡലം പ്രസിഡന്റ്‌ ഷാജി കോരൻകുന്നൻ, നിയോജകമണ്ഡലം സെക്രട്ടറി അനൂപ് ഷെയ്ഖ്, മണ്ഡലം ഭാരവാഹികളായ ഖമറുന്നിസ്സാ, സദ്ധം കെ ജി, വിജീഷ് കൊല്ലിവയൽ, നൗഷാദ് പാറമ്മൽ, ഫസലുദ്ധീൻ ഈ.കെ, മഹമൂദ് പപ്പടം, മുഹമ്മദ്‌ ഇസ്ഹാക്, മുട്ടിൽ ഗ്രാമ പഞ്ചായത്ത്‌ 2ണ്ടാം വാർഡ് മെമ്പർ സുഹൈൽ കെ.പി എന്നിവർ നേതൃത്വം നൽകി.*

Leave a Reply

Your email address will not be published. Required fields are marked *