“സാധ്യതകളുടെ ആകാശം: കരുത്തുറ്റ മനസ്സ്, മിന്നുന്ന വിജയം”സെമിനാർ സംഘടിപ്പിച്ചു

നീർവാരം : നീർവാരം ഗവ.ഹൈസ്ക്കൂളിൽ പത്താം ക്ലാസ് പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് ജീവിത വിജയത്തിലേക്ക് എത്തിക്കാൻ “സാധ്യതകളുടെ ആകാശം: കരുത്തുറ്റ മനസ്സ്, മിന്നുന്ന വിജയം” സെമിനാർ സംഘടിപ്പിച്ചു.എൻ.സി. സജിത്ത്കുമാർ അച്ചൂരാനo സെമിനാർ നയിച്ചു.ജില്ലയിൽ തെറ്റായ ലഹരികളെ പൂർണ്ണമായി അകറ്റി നിർത്തി മിടുക്കന്മാരായ വിദ്യാർത്ഥികൾ “വായനയാണ് ലഹരി, പഠനമാണ് ലഹരി ” എന്ന പോസ്റ്റീവ് ജീവിത ലഹരിയിലേക്ക് പൂർണ്ണമായി വന്നതായി ചൂണ്ടിക്കാട്ടി.
എച്ച്.എം.ട്രീസ കെന്നി ഫെർണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റൻ്റ് ടി.വി.ശ്രീജ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി പി.ഡി. ബാബി,കെ.എം.സനൂപ്, വിദ്യാർത്ഥി ലീഡർമാരായ ശ്രീമ ശ്രീജിത്ത്,അജിത്ത് സിജു മത്തായി മുതലയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *