പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിന്റെ അറുപത്തിയാൻപതാം വാർഷികം സ്കൂൾ മാനേജർ ഫാ. ജോയി പുല്ലംകുന്നേലിന്റെ അധ്യക്ഷതയിൽ തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ജി ബിജു ഉൽഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശി കുമാർ വി കെ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോസമ്മ ബേബി,ഗ്രാമ പഞ്ചായത്ത് അംഗം ജോയ്സി ഷാജു,പി ടി എ പ്രസിഡന്റ് ഷിജോ ജോസഫ്, ഫാ. ബേബി പാലക്കുഴ, എം പി ടി എ പ്രസിഡന്റ് സുമിത്ര സുരേഷ്, പ്രധാന അദ്ധ്യാപിക ജാൻസി എ വി, ഐറിൻ മരിയ ബിനു, ആഡം ജയിംസ്, ടോം ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
